Syro Malabar publication sathyadeepam against UDF | Keralakaumudi

മദ്ധ്യകേരളത്തില്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി നേട്ടമുണ്ടാക്കിയത് ജോസ് കെ മാണി വന്നതുകൊണ്ടല്ലെന്ന് സീറോമലബാര്‍ സഭ. വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം വഴി യുഡിഎഫിന് മതനിരപേക്ഷ മുഖം നഷ്ടമായതുകൊണ്ടാണതെന്ന് എറണാകുളംഅങ്കമാലി അതിരൂപതാ പ്രസിദ്ധീകരണമായ സത്യദീപം. യുഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം വഴി മതേതരമുഖം യുഡിഎഫ് നഷ്ടപ്പെടുത്തി. കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് എത്തുതോടെ യുഡിഎഫിന്റെ ലീഗ് ഗ്രഹണം പൂര്‍ണമാകും. കോണ്‍ഗ്രസ്…

Syro Malabar publication sathyadeepam against UDF | Keralakaumudi

Source

മദ്ധ്യകേരളത്തില്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി നേട്ടമുണ്ടാക്കിയത് ജോസ് കെ മാണി വന്നതുകൊണ്ടല്ലെന്ന് സീറോമലബാര്‍ സഭ. വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം വഴി യുഡിഎഫിന് മതനിരപേക്ഷ മുഖം നഷ്ടമായതുകൊണ്ടാണതെന്ന് എറണാകുളംഅങ്കമാലി അതിരൂപതാ പ്രസിദ്ധീകരണമായ സത്യദീപം. യുഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം വഴി മതേതരമുഖം യുഡിഎഫ് നഷ്ടപ്പെടുത്തി.
കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് എത്തുതോടെ യുഡിഎഫിന്റെ ലീഗ് ഗ്രഹണം പൂര്‍ണമാകും. കോണ്‍ഗ്രസ് ലീഗിന് കീഴടങ്ങി. യുഡിഎഫിന്റെ മതനിരപേക്ഷതയുടെ മുഖം നഷ്ടമായെന്ന ജനങ്ങളുടെ തോന്നല്‍ അങ്ങനെ ഇടത് മുന്നണിക്ക് നേട്ടമായി.ന്യൂനപക്ഷ വോട്ടുകള്‍ ഇടതിന് ലഭിക്കാന്‍ കാരണം ജോസ്.കെ.മാണിയുടെ നിലപാടുകൊണ്ടാണെന്ന് ഇടത് മുന്നണി പോലും കരുതില്ലെന്ന് സത്യദീപത്തിലെ എഡിറ്റോറിയല്‍ ലേഖനത്തില്‍ പറയുന്നു.